Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cough Syrup

ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡൽഹി: കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ കടകളിൽ നിന്ന് നേരിട്ട് വാങ്ങാന്ന രീതി ഇല്ലാതാവും. ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികൾക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകൾ നൽകുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗുണനിലവാരമില്ലാത്ത കഫ് സിറപ്പ് കഴിച്ച് നിരവധി കുട്ടികൾകൾക്കും മുതിർന്നവർക്കും മരണം സംഭവച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്. 1945 ലെ ഡ്രഗ് റൂൾസിൽ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകൾക്ക് കുറിപ്പടി നിർബന്ധമാക്കിയത്. കഴിഞ്ഞ ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

നിലവിലുള്ള നിയമത്തിലെ ഷെഡ്യൂൾ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളിൽ നിന്നും ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗത്തിൽ നിന്നും സിറപ്പുകൾ എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണമായി നീക്കം ചെയ്തു.

National

ചു​മ​മ​രു​ന്ന് ക​ഴി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വം: ഫാ​ർ​മ ഉ​ട​മ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ക​ഫ് സി​റ​പ്പ് ദു​ര​ന്ത​ത്തി​ൽ ശ്രീ​ശ​ൻ ഫാ​ർ​മ ഉ​ട​മ അ​റ​സ്റ്റി​ൽ. ശ്രീ​ശ​ൻ ഫാ​ർ​മ ഉ​ട​മ രം​ഗ​നാ​ഥ​നെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ചെ​ന്നൈ​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ൾ​ഡ്രി​ഫ് സി​റ​പ്പ് ക​ഴി​ച്ച് കു​ട്ടി​ക​ൾ മ​രി​ച്ച​തി​നു പി​ന്നാ​ലെ ക​മ്പ​നി ഉ​ട​മ​യാ​യ രം​ഗ​നാ​ഥ​നും കു​ടും​ബ​വും ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. പി​ന്നാ​ലെ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഫാ​ർ​മ ക​മ്പ​നി ഉ​ട​മ പി​ടി​യി​ലാ​യ​ത്.

അ​തേ​സ​മ​യം, ക​ഫ് സി​റ​പ്പ് ക​ഴി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് കു​ട്ടി​ക​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ ക​ഫ് സി​റ​പ്പ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 21 ആ​യി ഉ​യ​ർ​ന്നു.

National

രാ​ജ​സ്ഥാ​നി​ൽ ചു​മ മ​രു​ന്ന് ക​ഴി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു; ഡോ​ക്ട​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ചു​മ മ​രു​ന്ന് ക​ഴി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ ചി​കി​ത്സ​യി​ൽ. രാ​ജ​സ്ഥാ​നി​ലെ സി​കാ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള നി​തീ​ഷ് (അ​ഞ്ച്), സാ​മ്രാ​ട്ട് ജാ​ദ​വ് (ര​ണ്ട്) എ​ന്നി​വ​രാ​ണ് ചു​മ മ​രു​ന്ന് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ മ​രി​ച്ച​ത്.

ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ​ക്ട​റാ​യ താ​രാ​ച​ന്ദ് യോ​ഗി​യാ​ണ് മ​രു​ന്ന് കു​റി​ച്ച​ത്. മ​രു​ന്ന് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി ഒ​രു ഡോ​സ് ക​ഴി​ച്ച ഡോ​ക്ട​റെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് നി​തീ​ഷ് മ​രി​ച്ച​ത്. ഡെ​ക്സ്ട്രോ​മെ​തോ​ർ​ഫ​ൻ ഹൈ​ഡ്രോ​ബ്രൊ​മൈ​ഡ് എ​ന്ന സം​യു​ക്തം അ​ട​ങ്ങി​യ ചു​മ മ​രു​ന്ന് ക​ഴി​ച്ചാ​ണ് കു​ട്ടി​ക്ക് ന​ൽ​കി​യ​ത്. മ​രു​ന്ന് ക​ഴി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

കു​ട്ടി​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. നി​തീ​ഷി​ന്‍റെ മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ സ​മാ​ന രീ​തി​യി​ലാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി മ​ര​ണ​പ്പെ​ട്ട​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സാ​മ്രാ​ട്ട് ജാ​ദ​വ് എ​ന്ന ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പാ​ണ് ഈ ​കു​ട്ടി മ​ര​ണ​പ്പെ​ട്ട​ത്.

ഈ ​കു​ട്ടി​ക​ളു​ടെ മ​ര​ണ വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മ​രു​ന്ന് ക​ഴി​ച്ച് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം മോ​ശ​മാ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഏ​താ​നും ചി​ല മാ​താ​പി​താ​ക്ക​ളും രം​ഗ​ത്തു വ​ന്നു.

ഇ​തോ​ടെ മ​രു​ന്നി​ന് പ്ര​ശ്ന​മി​ല്ലെ​ന്നു തെ​ളി​യി​ക്കാ​നാ​യി ഡോ.​താ​രാ​ച​ന്ദ് യോ​ഗി മ​രു​ന്ന് കു​ടി​ച്ചു. പി​ന്നാ​ലെ കാ​റോ​ടി​ച്ചു പോ​യ ഡോ​ക്ട​ർ​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നി. ഫോ​ണി​ൽ വി​ളി​ച്ച് കി​ട്ടാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്കി​പ്പു​റം കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഒ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള എ​ട്ട് കു​ട്ടി​ക​ളെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചു​മ മ​രു​ന്നി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ പ്ര​സ്തു​ത സി​റ​പ്പി​ന്‍റെ 22 ബാ​ച്ചു​ക​ൾ വി​ല​ക്കു​ക​യും മ​രു​ന്നി​ന്‍റെ വി​ത​ര​ണം മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തു.

ശ്വാ​സ​ത​ട​സ​ത്തി​നും അ​മി​ത​ക്ഷീ​ണ​ത്തി​നും കാ​ര​ണ​മാ​യ ചു​മ മ​രു​ന്നി​ന്‍റെ വി​ത​ര​ണം വി​ല​ക്കി​യെ​ന്ന് ബ​ൻ​സ്വാ​ര​യി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​പ്ര​ദ്യു​മ​ൻ ജെ​യ്ൻ എ​ൻ​ഡി ടി​വി​യോ​ട് പ​റ​ഞ്ഞു. മ​രു​ന്നി​ന്‍റെ ഡോ​സ് കൂ​ടി​പ്പോ​യ​താ​വാം കാ​ര​ണ​മെ​ന്നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Latest News

Corehub Up